2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

ഭാഷ-ഒരു പഠനം...


നമ്മള്‍ ഒത്തിരി ഭാഷകള്‍ അറിയുന്നവരും സംസാരിക്കുണവരും ഒക്കെ
ആണല്ലോ? എന്നാല്‍ എന്താണ് ഈ ഭാഷ.എന്ന ചോദ്യത്തിന്‌ ഒരു ഉത്തരം
കണ്ടെത്താനുള്ള എളിയ ശ്രമമാണ്‌ ഈ പാവം പാവം പ്രവാസി ചെയ്യുന്നത്‌..
ഇത്‌ അപൂര്‍ണമാണ്‌ ..എന്നാലും അല്പം അറിവ്‌ പകരാന്‍ കഴിഞ്ഞാല്‍ ഞാന്‍
ധന്യനായി...


ജീവികൾക്ക്‌ തമ്മിൽ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങൾക്കാണ്‌ ഭാഷ എന്നുപറയുന്നത്‌. അഥവാ ആശയ വിനിമയത്തിനുള്ള സൂചകങ്ങളുടെ ഒരു കൂട്ടത്തിനെ ഭാഷ എന്നു പറയുന്നു. ഹോർമോണുകളും, ശബ്ദങ്ങളും, വിദ്യുത്‌ തരംഗങ്ങളും, ആംഗ്യങ്ങളും, എല്ലാം പലയിനങ്ങളിലുള്ള ജീവികൾ താന്താങ്ങളുടെ ഭാഷയായി ഉപയോഗിക്കുന്നു. കമ്പ്യൂട്ടർ മുതലായ വൈദ്യുതോപകരണങ്ങളിൽ പ്രത്യേക പ്രവർത്തനങ്ങൾ ചെയ്യാനുപയോഗിക്കുന്ന വാക്കുകളുടെ കൂട്ടത്തിനും ഭാഷ എന്നു തന്നെ ആണ്‌ പറയുന്നത്‌.പ്രോഗ്രാമിംഗ്‌ ഭാഷസൂചക ഭാഷ മുതലായവ ഉദാഹരണങ്ങൾ. പൊതുവായി പറഞ്ഞാൽ ഭാഷ എന്നത് 'ആശയവിനിമയത്തിനുള്ള ശബ്ദാത്മകമായ ഉപാധി'യെന്ന് വിവക്ഷിക്കാം.

ജീവികളുടെ ഭാഷ

ആശയവിനിമയത്തിനായി ജീവികൾ താന്താങ്ങളുടെ ആയിട്ടുള്ള ഭാഷ ഉപയോഗിക്കുന്നു. കാക്ക തുടങ്ങിയ പക്ഷികളുടെ ഭാഷയ്ക്ക്‌ പ്രാദേശിക ഭേദം പോലുമുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്‌.
മൃഗങ്ങളിലാകട്ടെ പക്ഷികൾ ഉപയോഗിക്കുന്നതിലും കൂടുതൽ ആംഗ്യങ്ങൾ ഭാഷകൾ ആയി ഉപയോഗിക്കുന്നതായി കാണാം. ചെന്നായ്‌ കൂട്ടത്തിൽ തലവനെ കാണുമ്പോൾ മറ്റുള്ളവ തങ്ങളുടെ വാൽ താഴ്ത്തിയിടുന്നതും, യജമാനനെ കാണുമ്പോൾ നായ വാലാട്ടുന്നതും അവയുടെ ഭാഷകളായി കാണാം. ആന മുതലായ ജീവികളാകട്ടെ നിലത്തു ചവിട്ടുന്നതു മൂലമുണ്ടാകുന്ന ഭൗമ കമ്പനങ്ങൾ വരെ ആശയവിനിമയത്തിനായി ഉപയോഗിക്കാറുണ്ട്‌. ഇങ്ങനെ ഭാഷയെ മൂന്ന് വിഭാഗങ്ങളായി തരം തിരിക്കാം.

  1. സ്പർശനത്തിലൂടെ സാധ്യമാകുന്ന ആശയവിനിമയം.
  2. കണ്ണുകൾ, കൈ,കാൽ തുടങ്ങിയ ശാരീരികാവയവങ്ങൾ മൂലം നൽകുന്ന ആശയ സംവാദം.
  3. ശ്രവണേന്ദ്രിയത്തിലൂടെയുള്ള ആശയവിനിമയം

    മനുഷ്യഭാഷകൾ

    മനുഷ്യഭാഷകൾ എന്ന് സാധാരണയായി വിവക്ഷിക്കുന്നവ നാക്കും ചുണ്ടും, തൊണ്ടയിലെ ശബ്ദകോശങ്ങളും, തലയിലെ അസ്ഥികളും മാംസപേശികളും ഉപയോഗിച്ച്‌മനുഷ്യൻ നിർമ്മിക്കുന്ന ശബ്ദങ്ങളുടെ ഒരു കൂട്ടമാണ്‌. പ്രത്യേകം വ്യാകരണവും ഈ ശബ്ദങ്ങളുടെ ഉപയോഗത്തിനുണ്ടാവും. മിക്കമനുഷ്യഭാഷകളും ലിഖിതരൂപത്തിൽ സൂക്ഷിക്കാനും കഴിയും. പ്രത്യേകം ലിപികൾ ഇല്ലാത്ത ഭാഷകൾ ചിലപ്പോൾ തങ്ങളുടെ ലിഖിത രൂപം സൂക്ഷിക്കുന്നതിനായി മറ്റു ഭാഷകളുടെ ലിപികൾ കടം കൊള്ളാറുമുണ്ട്‌. ഉദാഹരണമായി കൊങ്ങിണിഇൻഡോനേഷ്യൻ ഭാഷ മുതലായ.
    ഒത്തിരി മനുഷ്യഭാഷാസംസ്കാരവും ശൈലിയും ഉണ്ടെങ്കിലും നമ്മുടെ പ്രിയപ്പെട്ട ഭാഷയാണ് ദ്രാവിഡ ഭാഷ..കാരണം നമ്മുടെ മലയാളം അടക്കമുള്ള ഭാഷയാണ്‌ ദ്രാവിഡ ഭാഷ..തെക്കേ ഇന്ത്യയിലെയും വടക്കുകിഴക്കൻ ശ്രീലങ്കയിലേയും ഭാഷകളെ പൊതുവായി ദ്രാവിഡ ഭാഷകൾ എന്നു പറയുന്നു. ദ്രാവിഡ ഭാഷാ കുടുംബത്തിൽ ഏകദേശം 85 ഭാഷകളുണ്ട് (തമിഴു്, തെലുങ്കു്, കന്നഡ, മലയാളം എന്നീ സാഹിത്യഭാഷകളടക്കം). പ്രധാനമായും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ ശ്രീലങ്കയിലുമാണ്‌ ദ്രാവിഡഭാഷകൾ സംസാരിയ്ക്കപ്പെടുന്നത്. അപൂര്‍ണമായ ഈ പഠനം വായിക്കുന്നവര്‍ അഭിപ്രായം രേഖപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു..ഈ പാവം പാവം പ്രവാസി..